KOYILANDY DIARY

The Perfect News Portal

ലീഗ് കൗൺസിലർ കെ.എം. നജീബിൻ്റെ രാജിക്കായി സിപിഐ(എം) ധർണ്ണ നടത്തി

കൊയിലാണ്ടി: വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപാതം കാണിച്ച് സത്യപ്രതിജ്ഞ ലംഘനം നടത്തിയ കൊയിലാണ്ടി നഗരസഭയിലെ 42-ാം വാർഡ് മുസ്ലീം ലീഗ് കൗൺസിലിറായ കെ.എം. നജീബിൻ്റെ സത്യപ്രതിജ്ഞ ലംഘനത്തിലും പക്ഷപാതിത്വത്തിലും പ്രതിഷേധിച്ച് സി പി ഐ എം ബീച്ച് നോർത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കൊയിലാണ്ടി സ്റ്റേഡിയം ബിൽഡിംഗിലെ ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു സമരം സംഘടിപ്പിച്ചത്. കൗൺസിലർ സ്ഥാനം രാജിവെക്കുംവരെ സമരം എന്ന ആവശ്യം ആണ് പ്രതിഷേധത്തിലുടനീളം സിപിഐഎം ഉന്നയിക്കുന്നത്. സമരം DYFI ജില്ലാ പ്രസിഡണ്ട് അഡ്. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. സമരത്തിൽ യു.കെ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. യു കെ ചന്ദ്രൻ ഇസ്മായിൽ, സിസി റഷീദ്, ആരീഫ് സഖാഫി എന്നിവർ സംസാരിച്ചു. MV ബഷീർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *