KOYILANDY DIARY

The Perfect News Portal

വയോധികയെ വീട്ടിനുള്ളില്‍ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ദില്ലി: പടിഞ്ഞാറന്‍ ദില്ലിയില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വയോധികയെ വീട്ടിനുള്ളില്‍ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഖ്യാലയില്‍ താമസിക്കുന്ന ലക്ഷ്മി ദേവി (70) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ആദ്യം കണ്ട
ബന്ധുവായ ശിവ ഭഗവാനാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഐസുകട്ട പൊട്ടിക്കുന്ന ഉപകരണം വച്ചാണ് ലക്ഷ്മിയെ പലതവണ കുത്തിയതെന്നു പൊലീസ് പറഞ്ഞു. പുറത്തും നെഞ്ചിലും വയറ്റിലും കാലിലും കുത്തേറ്റിട്ടുണ്ട്.

അഞ്ചു പെണ്‍മക്കളുള്ള ലക്ഷ്മി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മക്കളെയെല്ലാം വിവാഹം കഴിപ്പിച്ച്‌ അയച്ചു. അടുത്ത ബന്ധുക്കളാണ് ലക്ഷ്മി താമസിച്ചിരുന്ന വീടിനടുത്തുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്നത്. പരിചയമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സ്വത്ത് തര്‍ക്കമോ, വ്യക്തിപരമായ വിരോധമോ ആകാം കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *