KOYILANDY DIARY

The Perfect News Portal

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. ചൈനയില്‍ നടക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് അനുമതി തേടിയത്. ഈ മാസം പതിനൊന്ന് മുതല്‍ പതിനാറ് വരെയാണ് യോഗം. കേന്ദ്ര വിദേശ കാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്.

എന്നാല്‍ എന്ത് കാരണത്താലാണ് മന്ത്രിയ്ക്ക് അനുമതി നിഷേധിച്ചത് എന്നത് ഇതുവരെയും വ്യക്തമായിട്ടില്ല. യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കടകംപള്ളി ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *