KOYILANDY DIARY

The Perfect News Portal

രോഗിയോട് ക്രൂരമായി പെരുമാറിയ സംഭവം സത്യമാണെങ്കില്‍ കര്‍ശന നടപടിയെടുക്കും: ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗിയോട് ക്രൂരമായി പെരുമാറിയ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശിച്ചു. സംഭവം സത്യമാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലൊടിഞ്ഞു കമ്ബിയിട്ടു കിടക്കുന്ന വൃദ്ധനോട് ക്രൂരത കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

വൃദ്ധന്റെ കൈവിരലുകള്‍ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വൃദ്ധന്‍ നിലവിളിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. നഴ്സിങ് അസിസ്റ്റന്റ് സുനില്‍ കുമാറിന്റെ ക്രൂരതയ്ക്കിരയായത് വിളക്കുപാറ സ്വദേശി വാസുവായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വാര്‍ഡായ പതിനഞ്ചിലാണ് സംഭവം. അപകടം പറ്റി കാലോടിഞ്ഞതിനെ തുടര്‍ന്ന് കമ്ബി ഇട്ടു കിടക്കുന്ന വൃദ്ധനോടാണ് ആ വാര്‍ഡിലെ നഴ്സിങ് അസിസ്റ്റന്റ് സുനില്‍ കുമാര്‍ ക്രൂരമായി പെരുമാറുന്നത്. വൃദ്ധന്റെ കൈവിരലുകള്‍ ഇയാള്‍ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും വൃദ്ധനെ അടിക്കാന്‍ കൈ ഓങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *