KOYILANDY DIARY

The Perfect News Portal

ലോക്കോ പൈലറ്റ് വിശ്രമിച്ചതിനാല്‍ ട്രെയിൻ ഒരുമണിക്കൂറോളം വൈകി

ഗുരുവായൂര്‍: ലോക്കോ പൈലറ്റ് വിശ്രമിച്ചതിനാല്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള ട്രെയിൻ
ഒരുമണിക്കൂറോളം വൈകി. ബുധനാഴ്ച രാവിലെ 9.05-ന് തൃശ്ശൂര്‍ക്ക് പുറപ്പെടേണ്ട പാസഞ്ചര്‍ വണ്ടിയാണ് പത്തുമണിയോടെ പോയത്. ജോലിക്കാരായ സ്ഥിരയാത്രക്കാരുള്‍പ്പെടെ കഷ്ടത്തിലായി. പരീക്ഷകള്‍ക്കു പോകേണ്ടവരും ഉണ്ടായിരുന്നു. അവര്‍ സ്റ്റേഷനില്‍ ബഹളംവെച്ചു.

സമയമായിട്ടും വണ്ടി നീങ്ങാതായപ്പോള്‍ യാത്രക്കാര്‍ കാര്യം തിരക്കി. ലോക്കോ പൈലറ്റിന്റെ വിശ്രമം കഴിഞ്ഞിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. വെളുപ്പിന് ഗുരുവായൂരിലെത്തിയ വണ്ടിയുടെ ലോക്കോപൈലറ്റ് തന്നെയാണ് രാവിലെ ഒമ്ബതിനുള്ള പാസഞ്ചറിലും പോകേണ്ടത്. ഇവര്‍ക്കുള്ള വിശ്രമസമയം ആറുമണിക്കൂറാണ്. അത് പൂര്‍ത്തിയായിരുന്നില്ലെന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *