KOYILANDY DIARY.COM

The Perfect News Portal

രാജ് മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്

കൊല്ലം: കാസര്‍കോട്ടുനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ് മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്. ഇത് വരെ വലുതും ചെറുതുമായ വേഷങ്ങളില്‍ ഇരുപത് സിനിമയില്‍ അഭിനയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയ ലോകത്തെത്തുന്നത്. പുതിയ സിനിമയില്‍ അവസരം കിട്ടിയ കാര്യം രാജ് മോഹന്‍ ഉണ്ണിത്താന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

മുഖ്യമന്ത്രി ഒന്നുമല്ലെങ്കിലും ഇത്തവണ വെള്ളിത്തിരയിലെത്തുന്നത് പ്രധാനപ്പെട്ട വേഷത്തിലാകുമെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. സിംഹം എന്ന് പേരിട്ട സിനിമയില്‍ മോശമല്ലാത്ത ഒരു വേഷമാണെന്നും ഉണ്ണിത്താന്‍ പറയുന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന സിനിമ ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ തിരക്കില്‍ ആയിരുന്നതിനാല്‍ ഇതുവരെ അഭിനയത്തിന് സമയം മാറ്റിവയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. എംപിയായ സാഹചര്യത്തില്‍ ഇനി അഭിനയത്തിന് കൂടി സമയം കണ്ടെത്തുമെന്നാണ് കാസര്‍കോട് എംപി പറയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!