KOYILANDY DIARY

The Perfect News Portal

യാത്രയയപ്പ് നൽകി

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുന്ന രാജലക്ഷ്മി (പ്രിൻസിപ്പൽ, പൊയിൽക്കാവ് ഹെയർസെക്കറി), അനിത, സുനിത, സി. ഗീത (ചേലിയ യു.പി), തങ്കമണി (എളാട്ടേരി എൽ.പി), രാജീവൻ (മാടാക്കര എൽ.പി),ശ്യാമള (കെ.കെ.കിടാവ് യു.പി) ,  ഗിരിജ (ആന്തട്ട ഗവ.യു.പി), പ്രദീപൻ, ജയ ദാസൻ (പൊയിൽക്കാവ് യു .പി), രമേശൻ  (ചെങ്ങോട്ടുകാവ് യു.പി) തുടങ്ങിയവർക്ക് യാത്രയയപ്പും, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ  പത്മിനി, വിജയൻ, അംബു ശെൽവി, എന്നിവർക്ക് അനുമോദനവും നടന്നു.

ചടങ്ങിൽ ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട്  കുമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്തു. കെ.ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എ ഇ ഒ .  പി.പി.സുധ മുഖ്യാതിഥിയായി. ഉപഹാര വിതരണം നടത്തി, സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ ശശിധരൻ, പുഷ്പ, വാർഡ് മെമ്പർ സുധ, ബി.പി.ഒ. ഡോ. എം.ജി ബൽരാജ്, രവി വള്ളിൽ, ബാലൻ മാസ്റ്റർ, ഇ.കെ.ഗോവിന്ദൻ മാസ്റ്റർ  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *