KOYILANDY DIARY

The Perfect News Portal

മൻ കി ബാത്ത് മത്സ്യതൊഴിലാളികൾക്കൊപ്പം

കൊയിലാണ്ടി: നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മൻ കി ബാത്ത് കണ്ണൻ കടവിൽ മത്സ്യ തൊഴിലാളികൾക്കൊപ്പം സംഘടിപ്പിച്ചു. ഒബിസി മേർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സെക്രട്ടറി പി.പി. ഉദയഘോഷ്, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് അഭിൻ അശോകൻ, പഞ്ചായത്ത് ജന. സെക്രട്ടറി സജീവ് കുമാർ , ശ്യാംജിത്ത്, എൻ കെ രവീന്ദ്രൻ, പ്രജ്മോൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *