KOYILANDY DIARY

The Perfect News Portal

മൃത്യുഞ്ജയ പുരസ്‌കാരം ഡോ. എം.ജി.എസ് നാരായണന് സമര്‍പ്പിച്ചു

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ പരിപാടി സാമൂതിരി രാജാവിന്റെ പ്രതിനിധി ടി.ആര്‍. രാമവര്‍മ്മ ഉദ്ഘാടനം ചെയ്തു.  കാഞ്ഞിലശ്ശേരി ക്ഷേത്രാങ്കണത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ചരിത്രപണ്ഡിതന്‍ ഡോ. എം.ജി.എസ് നാരായണന് സാഹിത്യകാരി പി.വത്സല മൃത്യുഞ്ജയ പുരസ്‌കാരം സമര്‍പ്പിച്ചു.
ഡോ. എം.ആര്‍.രാഘവവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് ധന്യതാപത്രവും ശ്രീകാന്ത് കോട്ടക്കല്‍ ഗുരുദക്ഷിണയും സമര്‍പ്പിച്ചു. എക്‌സി. ഓഫീസര്‍ വി.ടി.മനോജ്, ശിവദാസ് വാഴയില്‍, മുരളീധരന്‍ കൊല്യേടത്ത്, പി. വേണുഗോപാല്‍, ടി.വി.ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *