KOYILANDY DIARY

The Perfect News Portal

പൂർവ്വ വിദ്യാർത്ഥികൾ അന്തേവാസികൾക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: പന്തലായനി യു പി സ്‌കൂളിലെ 1993-94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘അക്ഷര’ ത്തിന്റെ സാമൂഹ്യപ്രതിബദ്ധതയായ ‘വെളിച്ചം’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ അഗതികളായ അന്തേവാസികൾക്കായി സ്വരൂപിച്ച അവശ്യസാധനങ്ങൾ  പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ. കെ. എൻ. കുറുപ്പ്, കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രഒ് ഡോ. കെ. ജി. സജീത് കുമാറിന് കൈമാറി. അക്ഷരം  ഭാരവാഹികളായ ശശി മാസ്റ്റർ (ഹെഡ് മാസ്റ്റർ, പന്തലായനി യു പി
സ്‌കൂൾ), രഞ്ജിനി, മഞ്ജുഷ, ജയലക്ഷ്മി, സുജല, രമീഷ് രാജ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *