KOYILANDY DIARY

The Perfect News Portal

മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അനര്‍ഹരായവരെ ഒഴിവാക്കി റേഷന്‍കാര്‍ഡുകള്‍ കുറ്റമറ്റതാക്കി വേഗത്തില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുവാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. നടേരിയിലെ കാവുംവട്ടത്ത് സപ്ലൈകോ ആരംഭിച്ച മാവേലി സ്‌റ്റോര്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. നഗസഭ വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി സംരഭത്തിലെ ആദ്യവില്‍പ്പന നടത്തി.
നഗരസഭാംഗങ്ങളായ വി.കെ. അജിത,  ആര്‍.കെ. ചന്ദ്രന്‍, കെ. ലത, എന്‍.എസ്. സീന, കെ.എം. ജയ, വി.കെ. ലാലിഷ, വിവിധ രാഷ്ട്രീയ നേതാക്കളായ പി.വി. മാധവന്‍, എസ്. സുനില്‍മോഹന്‍, കെ.പി. പ്രഭാകരന്‍, വി.കെ. ഷാജി, ആര്‍.കെ. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ റീജിനല്‍ മാനേജര്‍ പി. ഉസ്മാന്‍ സ്വാഗതവും, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *