KOYILANDY DIARY

The Perfect News Portal

മാലിന്യം തള്ളുന്നത് തടയാന്‍ മുളവേലി നിര്‍മിച്ചു

വടകര: ഗോകുലം ടവറിനു സമീപത്തെ പാലത്തിനരികില്‍ മാലിന്യം തള്ളുന്നത് തടയാന്‍ നഗരസഭ മുളവേലി നിര്‍മിച്ചു. സ്ഥിരമായി മാലിന്യം തള്ളുന്ന കേന്ദ്രമായതിനാലാണ് നഗരസഭ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ഇതിനു തൊട്ടരികിലായി മറ്റൊരു പറമ്പില്‍ സ്ഥിരമായി മാലിന്യം തള്ളുന്നത് തടയാന്‍ നേരത്തെ നഗരസഭ മുളവേലി തീര്‍ത്തിരുന്നു. അതിനുശേഷം അവിടെ ആരും മാലിന്യം തള്ളയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നഗരസഭ പാലത്തിനരികില്‍ വേലി കെട്ടിയത്.

ശനിയാഴ്ചയോടെ ഈ മാലിന്യം മൊത്തം ഇവിടെനിന്ന് നീക്കി മുളവേലിയും കെട്ടി. മാലിന്യം തള്ളാന്‍ സാധ്യതയുള്ള സ്ഥലംവരെ മുള കെട്ടിയിട്ടുണ്ട്. നഗരസഭ പാര്‍ക്കില്‍നിന്ന് ഒഴിവാക്കിയ മുളകളാണ് വേലികെട്ടാന്‍ ഉപയോഗിച്ചത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് വേലികെട്ടിയത്. ഇതോടെ ഇവിടത്തെ മാലിന്യപ്രശ്നം തീരുമെന്നാണ് പ്രതീക്ഷ.

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് വടകരയില്‍ പതിവായ സാഹചര്യത്തില്‍ നഗരസഭ ചില കേന്ദ്രങ്ങളില്‍ സി.സി.ടി.വി. സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്. ഈ വര്‍ഷത്തെ പദ്ധതിയില്‍ ഇതിനായും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ക്യാമറകൂടി വരുന്നതോടെ നടപടി കര്‍ശനമാക്കാമെന്ന വിശ്വാസത്തിലാണ് നഗരസഭ.

Advertisements

Leave a Reply

Your email address will not be published. Required fields are marked *