KOYILANDY DIARY

The Perfect News Portal

മാധ്യമ പ്രവര്‍ത്തകര്‍ സി ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

കോട്ടയം> മുതിര്‍ന്ന . കൊല്ലം നായേഴ്‌സ്‌ ഹോസ് പിറ്റലില്‍ രാവിലെയായിരുന്നു അന്ത്യം.ദീര്‍ഘകാലം ജനയുഗം പത്രാധിപ സമിതി അംഗമായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം സംഘടനയെ നയിച്ചിട്ടുള്ള അദ്ദേഹം യുവകലാ സാഹിതിയുടെ സ്‌ഥാപക ജനറല്‍ സെക്രട്ടറിയുമാണ്‌.

ഐഎഫ്‌ഡബ്‌ളിയുജെ ദേശീയ ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സീനിയര്‍ ജേര്‍ണലിസ്‌റ്റ്‌ ഫോറം സംസ്‌ഥാന സെക്രട്ടറി, പ്രസ്‌ അക്കാഡമി വൈസ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംസ്‌ക്കാരം ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ കൊല്ലം പോളയത്തോട്‌ ശ്‌മശാനത്തില്‍ .

സി.ആര്‍. രാമച്രന്ദന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു രാമചന്ദ്രന്‍ മികച്ച സംഘാടകനും കലാ-സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നുവെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Advertisements

സി ആര്‍ രാമചന്ദ്രന്റെ നിര്യാണത്തില്‍ മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ്‌ ബാബുവും അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *