KOYILANDY DIARY

The Perfect News Portal

മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് ആറുപേര്‍ മരിച്ചു

മഹാരാഷ്ട്ര> കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് ആറുപേര്‍ മരിച്ചു. 20ഓളം പേരെ കാണാതായി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്ത് സ്ഥിതിചെയ്ത ഏഴ് ഗ്രാമങ്ങള്‍ വെളളപ്പൊക്കത്തില്‍ മുങ്ങി. അണകെട്ടിനോട് ചേര്‍ന്ന് സ്ഥിതിചെയ്ത 12 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി.

അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ 42 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. മുംബൈയില്‍ മാത്രം ജീവന്‍ നഷ്ടമായത് 23 പേര്‍ക്കാണ്.

ശക്തമായ മഴയില്‍ ഒറ്റപ്പെട്ടു കഴിയുകയാണ് മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍. വരുന്ന രണ്ട് ദിനം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കര-വ്യോമ-ട്രെയിന്‍ ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. ശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കി.

Advertisements

വിദ്യാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്ബ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *