KOYILANDY DIARY

The Perfect News Portal

മരുഭൂമി സഫാരിക്കിടെ വാഹനം മറിഞ്ഞ്​ രണ്ട്​ പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ മരുഭൂമി സഫാരിക്കിടെ (ഡെസേര്‍ട്ട് ഡ്രൈവ്) വാഹനം മറിഞ്ഞ്​ രണ്ടു മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. മറ്റ് രണ്ടുപേര്‍ അപകടത്തില്‍ നിന്ന്​ രക്ഷപെട്ടു.

മദാമിനടുത്തായിരുന്നു അപകടം. റിയാദില്‍ നിന്ന്​ സന്ദര്‍ശക വിസയിലാണ് നിസാം യുഎഇയിലെത്തിയത്.
പെരിന്തല്‍മണ്ണ കക്കൂത്ത്​ കിഴിശ്ശേരി ബീരാന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്​ ഷബാബ് (38). ഭാര്യ: ഫാത്തിമ നംറീന. വാഹനം വാടകക്ക്‌ എടുത്താണ്‌ ഇവര്‍ പോയിരുന്നത്‌. വാഹനമോടിച്ചിരുന്ന ഹാറൂണിനും കൂട്ടുകാരന്‍ റിഗോ തോമസിനും ചെറിയ പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *