KOYILANDY DIARY

The Perfect News Portal

അറിവുത്സവത്തിലേക്ക് തെരെഞ്ഞടുത്ത വിദ്യാർത്ഥിക്ക് സഹപാഠികൾ യാത്രയയപ്പ് നൽകി

കൊയിലാണ്ടി:  തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന തല സഹപാഠി അറിവുത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച്  പങ്കെടുക്കുന്ന വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ  വിദ്യാർത്ഥി.വി.ദേവലക്ഷ്മിക്ക് കൂട്ടുകാർ ചേർന്ന്  യാത്രയയപ്പ് നൽകി. മൂന്ന്, നാല് ക്ലാസുകളിലെ കൂട്ടുകാർ നിർമ്മിച്ച  15 മീറ്റർ നീളത്തിലുള്ള ഭീമൻ ആശംസാ കാർഡ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സ്കൂൾ ലീഡർ ദേവലക്ഷ്മിക്ക്  കൈമാറി. പ്രധാനാധ്യാപിക യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *