KOYILANDY DIARY

The Perfect News Portal

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാര്‍ സുരക്ഷിതര്‍; വി മുരളീധരന്‍

ഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് 1 ലെ 24 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് അറിയിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ജിബ്രാള്‍ട്ടര്‍ ഭരണകൂടവുമായി ഹൈക്കമ്മീഷന്‍ ബന്ധപ്പെടുന്നുണ്ടെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെ ഹൈക്കമ്മീഷന്‍ പ്രതിനിധികള്‍ ജുലൈ 24 -ാം തീയതി നേരിട്ടെത്തി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാഴ്ച്ച മുന്‍പാണ് ബ്രിട്ടന്‍ ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച്‌ സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ചാണ് ബ്രിട്ടന്‍ ഗ്രേസ് 1 എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്.

Advertisements

കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ ഇറാനും പിടിച്ചെടുത്തു. രാജ്യാന്തര സമുദ്രനിയമലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. മലയാളികളായ നാല് പേര്‍ ഉള്‍പ്പെടെ 18 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *