KOYILANDY DIARY

The Perfect News Portal

ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായംനൽകണംകെ.ദാസൻ എം എൽ എ

ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായം എത്തിക്കണമെന്ന് കെ.ദാസൻ എം എൽ എ ആവശ്യപ്പെട്ടു.മരിച്ചഒരോ കുടുബത്തിനും അഞ്ച് ലക്ഷം രൂപ വീതമെങ്കിലും ധനസഹായമായി കൊടുക്കണമെന്നു എം എൽ എ പറഞ്ഞു. ചേമൻഞ്ചേരി കോരപ്പുഴ കണ്ണൻ കടവ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാണാതായ കണ്ണൻ കടവ് പരീക്കണ്ടി പറമ്പ് സഹദേവൻ, രാജീവൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇന്ന് രാവിലെ രാജീവിന്റെ ജഡം പുതിയാപ്പയിൽ മീൻ പിടിത്തക്കാരുടെ വലയിൽ കുടുങ്ങുകയായിരുന്നു.പിന്നീട് സഹദേവന്റെ ജഡം കണ്ടെത്തുകയായിരുന്നു.കാപ്പാട് നിന്ന് ഏഴു പേരുമായി പോയ ബോട്ട് ശനിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് കാപ്പാടിന് തെക്ക് കണ്ണന്‍കടവില്‍ വച്ച് മണല്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ മറ്റ് മീന്‍പിടിത്തക്കാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.