KOYILANDY DIARY.COM

The Perfect News Portal

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം, യുണൈറ്റഡിന് സമനില

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി സതാംപ്ടണെ തോല്‍പ്പിച്ചത്. ലെസിസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മല്‍സരം സമനിലയില്‍ കലാശിച്ചു. ലെസിസ്റ്ററിന്റെ ഇംഗ്ലിഷ് സ്‌ട്രൈക്കര്‍ ജാമി വാര്‍ഡിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റെഡിനെതിരായ മല്‍സരത്തിലെ ആദ്യ ഗോളിന് തുടക്കമിട്ടത്. 24 മിനിട്ടില്‍ വാര്‍ഡിയുടെ ബൂട്ടില്‍ നിന്നും പിറന്ന ഗോള്‍ ലെസിസ്റ്ററിനെ മുന്നിലെത്തിച്ചു. ഇതോടെ വാര്‍ഡി ലീഗില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റൂഡ് വാന്‍ നിസ്റ്റെല്‍ റൂയിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. തുടര്‍ച്ചയായ പതിനൊന്നാം മല്‍സരത്തിലാണ് ജാമിക്ക് നേട്ടം സ്വന്തമായത്. എന്നാല്‍ മല്‍സരം ജയിക്കാന്‍ ലെസിസ്റ്റര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ബാസ്റ്റിന്‍ ഷ്വെയ്റ്റ്‌സിങ്ങറുടെ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു.

Share news
error: Content is protected !!