KOYILANDY DIARY

The Perfect News Portal

ബീഫ് നിരോധനത്തിനെതിരെ DYFI യുടെ വ്യാത്യസ്ത പരിപാടിയുടെ വീഡിയോ കണ്ടുനോക്കൂ

https://www.facebook.com/koyilandydiary/videos/1893676764254852/

മാനന്തവാടി: രാജ്യത്ത് ബീഫ് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ജനങ്ങളിൽ അമ്പരപ്പുളവാക്കി.

മോക്ക് ഡ്രില്ലിന് സമാനമായ രീതിയിൽ ജനങ്ങളിൽ ഭീതി ഉളവാക്കി ഒരു ചെറുപ്പക്കാരനെ മാന്തവാടി ടൗണിലൂടെ അക്രമിച്ച് ഓടിക്കുന്ന കാഴ്ച കണ്ടപ്പോൾ ജനം അമ്പരന്നു. ടൗണിന്റെ ഹൃദയഭാഗത്തെത്തിയപ്പോൾ ചെറുപ്പക്കാർ കൂട്ടമായി സ്റ്റേജിലേക്ക് കയറി മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ബീഫ് നിരോധനത്തിനെതിരെയുള്ള ഡയലോഗുകൾ പുറപ്പെടുവിച്ചതോടുകൂടിയാണ് മാനന്തവാടി DYFI ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടിയാണെന്ന് മനസ്സിലായത്. ഇതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്. ഇപ്പോൾ പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലായിരിക്കുകയാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *