KOYILANDY DIARY

The Perfect News Portal

പ്രകൃതിചികിത്സാ റോഡ് ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: കെ. ദാസൻ എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ പുതുതായി നിർമ്മിച്ച പ്രകൃതിചികിത്സാ റോഡ് എം. എൽ. എ. കെ. ദാസൻ ഉൽഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് റെയിൽവെ മേൽപ്പാലം മുതൽ മാടാക്കര വരെയാണ് പ്രകൃതിചികിത്സാ റോഡ് നിർമ്മിച്ചത്. ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ്‌ നിർമ്മിച്ചത്. റോഡ് നിർമ്മാണത്തിന് സ്ത്രീകളാണ് നേതൃത്വം കൊടുത്തതെന്ന പ്രത്യേകതയും ഈ റോഡിനുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കാരോ ൽ ഗീത അദ്ധ്യക്ഷത വഹിച്ചു. നിർമ്മാത്തിനു നേതൃത്വം നൽകിയ കനിപറമ്പിൽ പങ്കജാക്ഷി, ഷീബ കട്ടകണ്ടത്തിൽ, അനിത കാട്ടുവയൽകുനി, പുഷ്പ എന്നിവരെ എം.എൽ.എ. അനുമോദിച്ചു എ. സോമശേഖരൻ, എം.സൂധ, കെ.ജയശ്രീ, വേലായുധൻ മാസ്റ്റർ, എം.പി.ദാമോദരൻ, എം.കെ. സത്യപാലൻമാസ്റ്റർ, കെ.കെ.റീജ, വി.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *