KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ അയൽപക്ക പഠനം ആരംഭിച്ചു

കൊയിലാണ്ടി :  നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി എസ്‌ എസ്‌ എൽ സി വിദ്യാർത്ഥികൾക്കുള്ള അയൽപക്ക  പഠനം എന്ന പദ്ധതിയ്ക് തുടക്കമായി. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ വൈകുന്നേരങ്ങളിൽ ഒരു കേന്ദ്രത്തിൽ ഒത്തുചേരുകയും കൂട്ടായ പഠനത്തിലൂടെ അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ നിർവഹിച്ചു. വാർഡ് കൗൺസിലർ സീന എൻ എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻറിംഗ്‌കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻറിംഗ്‌ കമ്മറ്റി ചെയർ പേഴ്‌സൺ വി. കെ. അജിത, കൗൺസിലർമാരായ ലത. കെ , ലാലിഷ. വി.കെ, ജയ. കെ, പി ടി എ പ്രസിഡന്റ്‌  സിജു.കെ ഡി , ഹെഡ്മാസ്റ്റർ അബൂബക്കർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വി.കെ. ഷാജി  നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *