KOYILANDY DIARY

The Perfect News Portal

പത്മശ്രീ ഗുരു ചേമഞ്ചേരിയെ മന്ത്രി എ. സി. മൊയ്തീൻ സന്ദർശിച്ചു

കൊയിലാണ്ടി : പത്മശ്രീ പുരസ്‌ക്കാരത്തിന് ഉടമയായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ സന്ദർശിച്ചു. വ്യാഴാഴ്ച ഗുരുവിന്റെ ആസ്ഥാന മന്ദിരമായ ചേലിയ കഥകളി വിദ്യാലയത്തിലെത്തിയാണ് മന്ത്രി സന്ദർശനം നടത്തിയത്. കെ. ദസൻ എം. എൽ. എ., പി. വേണുമാസ്റ്റർ, ചെങ്ങോട്ട്കാവ്‌
പഞ്ചായത്തംഗം കെ. ഗീതാനന്ദൻ മാസ്റ്റർ, അനിൽ പറമ്പത്ത്, എം. നിഷിത്ത് കുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *