KOYILANDY DIARY

The Perfect News Portal

പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ദേവീക്ഷേത്രത്തില്‍ ഇന്ന് ചെറിയ വിളക്ക്

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രമഹോത്സവത്തിനോടനുബന്ധിച്ച് ഇന്നലെ വിനീത് കാഞ്ഞിലശ്ശേരി, സരുണ്‍മാധവ് എന്നിവര്‍ അവതരിപ്പിച്ച ഇരട്ടതായമ്പക, തൃശൂര്‍ രജപുത്ര അവതരിപ്പിച്ച നാടകം ‘പകിട’ എന്നിവ നടന്നു. ഇന്ന് 17ന് ചെറിയ വിളക്ക് ദിവസം വിഷ്ണുപ്രസാദ് കാഞ്ഞിലശ്ശേരിയുടെ തായമ്പക, കോഴിക്കോട് മാക്‌സ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.
നാളെ 16ന് വലിയ വിളക്ക് ദിവസം മേളാസ്വാദകരെ വിസ്മയം കൊള്ളിക്കുന്ന ഏറെ പ്രസിദ്ധമായ വനമദ്ധ്യത്തില്‍ നടക്കുന്ന പാണ്ടിമേളം, കലാമണ്ഡലം ശിവദാസന്‍ മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ്മാരാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ടതായമ്പക,സംഗീതനിശ ‘ഇവിടെകാറ്റിന് സുഗന്ധം’ എന്നിവ നടക്കും

Leave a Reply

Your email address will not be published. Required fields are marked *