KOYILANDY DIARY

The Perfect News Portal

പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രമഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വടക്കന്‍മലബാറിലെ ഏറെ ശ്രദ്ധേയമായ പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രമഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ഉത്സവത്തിന് തുടക്കംകുറിച്ച് വ്യാഴാഴ്ച രാത്രി ആദ്യം പടിഞ്ഞാറെകാവിലും തുടര്‍ന്ന് കിഴക്കെകാവിലും കൊടിയേറി. തന്ത്രി കരുമാരില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്ന് 15ന് വെള്ളിയാഴ്ച ശ്രീഹരി ചാലിക്കരയുടെ തായമ്പക, ചേമഞ്ചേരി ക്ഷേമങ്കരി കലാവേദി അവതരിപ്പിക്കുന്ന ദൃശ്യശില്‍പ്പം ‘അമ്മ’, രാജ്‌മോഹന്‍ പൊയില്‍ക്കാവ് നയിക്കുന്ന ഗാനമേള എന്നിവ നടക്കും. വലിയ വിളക്ക് മാര്‍ച്ച് 18ന് തിങ്കളാഴ്ചയും പ്രധാന ഉത്സവം 19ന് ചൊവ്വാഴ്ചയും നടക്കും. ബുധനാഴ്ച ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *