KOYILANDY DIARY

The Perfect News Portal

കലാജാഥ പ്രയാണം ഇന്ന് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ കലാവേദിയുടെ കലാജാഥ പ്രയാണം തുടരുന്നു. വെള്ളിയാഴ്ച രാവിലെ നാദാപുരത്ത് ആരംഭിക്കുന്ന ജാഥ വൈകീട്ട് ആറുമണിക്ക് കൊയിലാണ്ടിയിൽ സമാപിക്കും. കാലിക രാഷ്ട്രീയം ചർച്ച ചെയ്യുന്ന പാഠം ഒന്ന്- കറുപ്പ് എന്ന നാടകം ജാഥയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും. ജാഥാ സ്വീകരണത്തിനായി കൊയിലാണ്ടിയിൽ സംഘാടക സമിതി രൂപീകരിച്ചു. ഗണേശ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു.

ഡി.കെ.ബിജു, ആർ.എം.രാജൻ, ഡോ.എം.ജി.ബൽരാജ്, പി.കെ.അജയൻ, എസ്.തേജ് ചന്ദ്രൻ, ഡോ പി.കെ.ഷാജി, ആർ.കെ.ദീപ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി പി.കെ.ഭരതൻ (ചെയർമാൻ) ഡോ.എം.ജി.ബൽ രാജ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *