KOYILANDY DIARY

The Perfect News Portal

കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ പള്ളിവേട്ട

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രം പള്ളിവേട്ട ചടങ്ങ് ഭക്തിസാന്ദ്രമായി. മംഗലശ്ശേരി നിന്നാരംഭിച്ച് ക്ഷേത്രസന്നിധിയിൽ സമാപിച്ചു. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരി മേൽശാന്തി ഇല്ലത്ത് ഹരിദാസൻ നമ്പൂതിര എന്നിവർ കാർമികത്വംവഹിച്ചു. കൊണ്ടംവള്ളി അശോകൻ, വേലായുധൻ, രാഘവൻ, മഗലശ്ശേരി സബീഷ്, കുറുങ്ങോട്ട് തുരുത്തിയിൽ രമേശൻ എന്നിവർ ആഥിദേയത്വംവഹിച്ചു.

പ്രസിദ്ധ വാദ്യകലാകാരന്മാരുടെ പാണ്ഡിമേളം, താലം ഏന്തിയ നൂറുകണക്കിന് ബാലികമാർ, എന്നിവർ പങ്കെടുത്തു. ഭഗവദ് എഴുന്നള്ളിപ്പും ഇതോടനുബന്ധിച്ച് നടന്നു. മാർച്ച് 4ന് തിങ്കളാഴ്ച രാവിലെ കുളിച്ചാറാട്ടോടെ ഉത്സവം സമീപിക്കും ഉത്സവത്തോടനുബന്ധിച്ച് ഉച്ചക്ക് മഹാ പ്രസാദഊട്ടും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *