KOYILANDY DIARY

The Perfect News Portal

പൂഴിത്തോട് വനമേഖലയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

പേരാമ്പ്ര: പൂഴിത്തോട് വനമേഖലയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. കരിങ്കണ്ണി വനത്തിനുള്ളിലാണ് 15 വയസുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനത്തിനുള്ളില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് തിരച്ചിലിലാണ് ഉദ്ദേശം 5 ദിവസം പഴക്കമുള്ള പിടിയാനയുടെ ജഡം ശനിയാഴ്ച വൈകീട്ടു കണ്ടെത്തിയത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന്റെ പരിധിയില്‍പെടുന്ന ഭാഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *