KOYILANDY DIARY

The Perfect News Portal

പൂക്കാട് കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തിൽ അവതരിപ്പിച്ച ഷഡ്‌ വാദ്യ ലയതരംഗം ഭാവസാന്ദ്രമായി

കൊയിലാണ്ടി: പുല്ലാങ്കുഴലിന്റെ സ്വരഗതിയില്‍ തബലയും മൃദംഗവും ഇടയ്ക്കയും ചെണ്ടയും കൈകോര്‍ത്തപ്പോള്‍ അത് ശ്രോതാക്കള്‍ക്ക് ധ്വനി സമൃദ്ധവും താള നിബിഡവുമായ ഒരു വാദ്യവിരുന്നായി. പൂക്കാട് കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദേവീമണ്ഡപത്തില്‍ ഒരുക്കിയ ഷഡ്‌വാദ്യലയ തരംഗം വേറിട്ടൊരു ഉത്സവാനുഭവമായി.

വാദ്യകുല ഗുരു ശിവദാസ് ചേമഞ്ചേരിയുടെ ആവിഷ്‌കാരത്തില്‍ പ്രസിദ്ധ വാദ്യകലാകാരന്മാരായ കലാമണ്ഡലം
ശിവദാസ് മാരാര്‍, അര്‍ജുന്‍ കാളി പ്രസാദ് ( ചെന്നൈ), കലാമണ്ഡലം ശിവപ്രസാദ്, കലാമണ്ഡലം സനൂപ്, രാജന്‍ പൊയില്‍ക്കാവ്, രാമന്‍ നമ്പൂതിരി പാലോറ എന്നിവരാണ് ലയതരംഗത്തില്‍ അണിചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *