KOYILANDY DIARY

The Perfect News Portal

പുഴയില്‍ മുങ്ങിത്താണ വിദ്യാര്‍ഥിക്കും രക്ഷിക്കാനിറങ്ങി അപകടത്തില്‍പ്പെട്ടയാള്‍ക്കും പ്രവാസി രക്ഷകനായി

കുറ്റിയാടി: പുഴയില്‍ മുങ്ങിത്താണ വിദ്യാര്‍ഥിക്കും രക്ഷിക്കാനിറങ്ങി അപകടത്തില്‍പ്പെട്ടയാള്‍ക്കും പ്രവാസി രക്ഷകനായി. തളീക്കര കാഞ്ഞിരോളിയിലെ വാഴയില്‍ ഫൈസലാണ് മരണക്കയത്തില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തിയത്.

തൊട്ടില്‍പ്പാലം പൈക്കളങ്ങാടിയിലെ മിന്‍ഹാജും മിര്‍സലുമാണ് തളീക്കര തെക്കെവീട്ടില്‍താഴെ പുഴയില്‍ മുങ്ങിത്താണത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് കുളിക്കാനിറങ്ങി ഇരുവരും പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുള്ളവരുടെ ബഹളം കേട്ട് ഓടിയെത്തിയ പുതിയോട്ടില്‍ ഹാരീസ് പുഴയിക്ക് ചാടി ഒരു കുട്ടിയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.

രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിന്നിടയില്‍ ഹാരീസും കയത്തില്‍പ്പെട്ടു. ഫുട്‌ബോള്‍ കളി കാണാനെത്തിയ ഫൈസല്‍ ഈ സമയം പുഴക്കരയിലുണ്ടായിരുന്നു. ഹാരിസും കുട്ടിയും മുങ്ങിത്താഴുന്നത് കണ്ട ഫൈസല്‍ മറ്റൊന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്തുചാടി രണ്ടു പേരെയും രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഖത്തറില്‍ ജോലിയുള്ള ഫൈസലും, ആലപ്പുഴയില്‍ വ്യാപാരിയായ ഹാരീസും പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *