KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. പുളിയഞ്ചേരി പുറവയൽക്കുനി റായിസാണ് (20) മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. റഹിമിൻ്റയും നുസ്റയുടേയും മകനാണ്. ബിരുദ വിദ്യാർഥിയാണ്. സഹോദരൻ: ഫജിനാസ്. നാട്ടുകാരും ഫയർഫോഴ്സും സിവിൽ ഡിഫൻസ് അംഗങ്ങളും തിരച്ചിൽ നടത്തി റായിസിനെ കിട്ടിയ ഉടൻ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *