KOYILANDY DIARY

The Perfect News Portal

പി യു ചിത്രയെ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം: വി.എസ്‌

തിരുവനന്തപുരം:  ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പി യു ചിത്രയെ ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനും, അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ പ്രസിഡന്റ് അദില്ലെ ജെ സമ്മറി വാലയ്ക്കും ഇ-മെയില്‍സന്ദേശം അയച്ചു.

ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും തഴയപ്പെട്ട കേരള ത്തിന്റെ അഭിമാനതാരം പി യു ചിത്രയെ ലണ്ടനിലേക്ക് അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാരും, അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി വിധിച്ച സാഹചര്യത്തില്‍, അല്‍പ്പം പോലും വൈകാതെ ഇതിന് ആവശ്യമായ നടപടിയെടുക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടി ട്ടുള്ളത്. ഹൈക്കോടതിവിധിയ്ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ നീക്കം ഉപേക്ഷിക്കണ മെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *