KOYILANDY DIARY

The Perfect News Portal

പറേച്ചാല്‍ ദേവീ ക്ഷേത്രത്തിന്റെ കട്ടിളവെക്കല്‍ കര്‍മ്മം

നടേരി: പുനര്‍ നിര്‍മ്മിക്കുന്ന കാവുംവട്ടം പറേച്ചാല്‍ ദേവീ ക്ഷേത്രത്തിന്റെ കട്ടിളവെക്കല്‍ കര്‍മ്മം നടന്നു. ക്ഷേത്രം കാരണവര്‍  കെ. പി. രാധാകൃഷ്ണന്‍ ആചാരി, ചോറ്റാനിക്കര ക്ഷേത്രം തന്ത്രി തൃപ്പൂണിത്തറ കിരാതന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ശില്‍പ്പി വി. പി. വിനോദ് കുമാര്‍, കോളാരക്കണ്ടി രാഘവന്‍, കെ.പി.സുജാതന്‍, സി. പി. സോണിറ്റ്, ബാലന്‍ കിടാവ്, വി.പി. സുരേഷ് കുമാര്‍, കെ. പി. സുര്‍ജിത്ത്, കെ. കെ. സുരേന്ദ്രന്‍, കെ.എം. നാരായണന്‍, കെ.കെ.ദാമോദരന്‍, ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പുനരുദ്ധാരണ ഫണ്ടിലേക്കുളള ആദ്യ തുക കൈപ്പറത്ത് കുനി ബാലനില്‍ നിന്നും ക്ഷേത്രം കാരണവര്‍ ഏറ്റുവാങ്ങി. 1500 വര്‍ഷം പഴക്കമുളള ക്ഷേത്രം നടേരിയിലെ പ്രധാന ദേവീ ക്ഷേത്രങ്ങളിലൊന്നാണ്.  പുനര്‍ നിര്‍മ്മിക്കുന്ന പറേച്ചാല്‍ ദേവീ ക്ഷേത്രത്തിന്റെ കട്ടിളവെക്കല്‍ കര്‍മ്മം.

Leave a Reply

Your email address will not be published. Required fields are marked *