KOYILANDY DIARY

The Perfect News Portal

പന്തലായനി തേവർ പാടത്ത് കൊയ്ത്തുൽസവം

കൊയിലാണ്ടി: പന്തലായനി തേവർ പാടത്ത് കൊയ്ത്തുൽസവം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ജനുവരി 19ന് രാവിലെ 8 മണിക്ക് പന്തലായനി വെള്ളിലാട്ട്താഴ വെച്ച് സംസ്ഥാന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ സീസണിൽ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ കൃഷിഭവന്റെ സഹായത്തോടെ 25 ഏക്കർ തരിശ് ഭൂമിയിൽ സ്ഥലമുടമകളുടെ സഹായത്തോടെ വൻതുക മുടക്കി കൃഷിയിറക്കുകയായിരുന്നു.

20 വർഷത്തിലേറെ കൃഷിയിറക്കാതെ തരിശായി കിടന്ന ഭൂമിയിൽ വലിയ ശ്രമദാനം നടത്തിയതിന് ശേഷമാണ് നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യന്റെ നേതൃത്വത്തിൽ സമിതി കൃഷിയിറക്കിയത്. വിളവെടുപ്പ് വൻ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് പാടശേഖരസമിതി. ചടങ്ങിൽ എം.എൽ.എ. കെ. ദാസൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *