KOYILANDY DIARY.COM

The Perfect News Portal

നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി> നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. എസ്‌ഐ കെ എ സാബുവും സിപിഒ സജീവുമാണ് അറസ്റ്റിലായത്. ചിട്ടി തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

അതേസമയം അറസ്റ്റ് രേഖപെടുത്തിയ ഉടന്‍ എസ്‌ഐ കെ എ സാബു കുഴഞ്ഞുവീണു. സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

മരണത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും. എഡിജിപിക്കാണ് റിപ്പോര്‍ട്ട് നല്‍കുക. സാമ്ബത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലിരിക്കെ മരിച്ച രാജ്കുമാറിന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ ക്രൂരമര്‍ദ്ദനമേറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!