KOYILANDY DIARY

The Perfect News Portal

നിര്‍മ്മാണത്തിലിരിക്കെ കിണര്‍ ഇടിഞ്ഞ് വീണ് രണ്ടു പേര്‍ മണ്ണിനടിയിലായി

താനൂര്‍: നിര്‍മ്മാണത്തിലിരിക്കെ കിണര്‍ ഇടിഞ്ഞ് വീണ് രണ്ടു പേര്‍ മണ്ണിനടിയിലായി. ഓലപ്പീടിക സ്വദേശി മേറില്‍ വേലായുധന്‍ എന്ന മാനു (63), പൂരപ്പുഴ സ്വദേശി പെരുവത്ത് അച്യുതന്‍ (58) എന്നിവരാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. കെ പുരം പുതുകുളങ്ങര സ്വദേശി കുന്നുംപുറം സാഹിദിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ കിണറു കുഴിക്കുന്നതിനിടയാണ് അപകടം.

തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റും, താനൂര്‍ പൊലീസും, ട്രോമ കെയര്‍, ഇആര്‍എഫ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. ഇന്നത്തെ ജോലി അവസാനിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. അഞ്ചു പേരടങ്ങുന്ന സംഘമാണ് ജോലിക്കുണ്ടായിരുന്നത്. കപ്പിയും കയറുമടക്കമുള്ള നിര്‍മാണ ഉപകരണങ്ങള്‍ കിണറിലേക്ക് വീഴുകയായിരുന്നു. പത്തടിയോളം താഴ്ചയുള്ള കിണറാണ് ഇടിഞ്ഞത്.

വി അബ്ദുറഹിമാര്‍ എംഎല്‍എ, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജി, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി സുഹ്റ, താനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് ഏകോപിപ്പിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *