KOYILANDY DIARY

The Perfect News Portal

കഞ്ചിക്കോട് ലേഡീസ് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ തലയ്ക്കടിയേറ്റ് മരിച്ചു

പാലക്കാട്: അജ്ഞാതൻ്റെ ആക്രമണത്തിൽ തലയ്ക്കടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ടു. കഞ്ചിക്കോട് ലേഡിസ് ഹോസ്റ്റലിലെ വാച്ചർ കോഴിക്കോട് കണ്ണോത്ത് പുത്തോട്ട് മത്തായി മകൻ പി എം ജോണ് (71) ആണ് മരിച്ചത്.

വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ടോടെ ഹോസ്റ്റൽ വളപ്പിൽ കയറിയ ആൾ കമ്പി വടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ജില്ലാ ആശുപത്രിയില് എത്തിക്കുകയും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ മരിച്ചു.

പാലക്കാട് ഡിവൈഎസ്പി സാജു കെ അബ്രഹാമിൻ്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. കവർച്ച ശ്രമത്തിനിടെ മോഷ്ടാവിൻ്റെ ആക്രമണത്തിൽ അടിയേറ്റിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *