പുളിയഞ്ചേരി യു.പി. സ്കൂളിൽ കിറ്റി ഷോ സംഘടിപ്പിച്ചു
.
പുളിയഞ്ചേരി യു.പി. സ്കൂളിൽ കിറ്റി ഷോ സംഘടിപ്പിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) IEC പ്രവർത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ സംഘടിപ്പിച്ച കിറ്റി ഷോ പുളിയഞ്ചേരി യു.പി. സ്കൂളിൽ അരങ്ങേറി. വിനോദ് നാറാണത്ത് അവതരിപ്പിച്ച കിറ്റി ഷോ വിദ്യാർത്ഥികൾക്ക് ഏറെ ആസ്വാദ്യകരമായ അനുഭവമായി.

മാലിന്യസംസ്കരണം ശാസ്ത്രീയമായി നടത്തേണ്ടതിന്റെ ആവശ്യകതയും മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ഉപേക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും നർമ്മത്തിൽ ചാലിച്ച അവതരണത്തിലൂടെ വിദ്യാർത്ഥികളിലെത്തിച്ചു.
പരിപാടിയിൽ ലിജോയ് ലൂയിസ് (ഹെൽത്ത് ഇൻസ്പെക്ടർ), നിഖില (KSWMP എൻജിനീയർ), ഉണ്ണിമായ (ശുചിത്വ മിഷൻ YP) എന്നിവർ സംസാരിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് നന്ദി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും സന്ദേശം വിദ്യാർത്ഥികളിൽ ലളിതമായും രസകരമായും എത്തിക്കാൻ കിറ്റി ഷോയ്ക്ക് സാധിച്ചു.



