KOYILANDY DIARY.COM

The Perfect News Portal

മരുന്നുക്ഷാമത്തിൽ ഒന്നുംചെയ്യാതെ സർക്കാർ; ആശുപത്രികളെ കൈയൊഴിയുന്നു

.

സർക്കാർ ആശുപത്രികൾ മരുന്നു ക്ഷാമത്താൽ നട്ടം തിരിയുമ്പോൾ നോക്കുകുത്തിയായി ആരോ​ഗ്യവകുപ്പും സർക്കാരും. ആശുപത്രികളെ കൈയൊഴിയുകയാണ് ആരോഗ്യ വകുപ്പ്. അവശ്യ മരുന്നുകൾ പ്രാദേശികമായി വാങ്ങാൻ ആശുപത്രികൾക്ക് നിർദേശം നൽകി. സർക്കാർ ആശുപത്രിയിൽ എത്തുന്ന ജനങ്ങൾ അവശ്യമരുന്നുപോലും ലഭിക്കാതെ ദുരിതം ആനുഭവിക്കുകയാണ്.

 

ഇതിനിടയിലാണ് സർക്കാർ മരുന്ന് എത്തിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് പകരം ആശുപത്രികളോട് പ്രാദേശികമായി മരുന്നുകൾ വാങ്ങണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആശുപത്രികൾ സ്വന്തം നിലയ്ക്ക് മരുന്നു വാങ്ങേണ്ടി വരും. ജില്ലയിലെ ഒരു ആശുപത്രിയിൽ ഇല്ലാത്ത മരുന്ന് മറ്റ് ആശുപത്രികളിൽ ഉണ്ടെങ്കിൽ അത് പുനർവിതരണം ചെയ്യണമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ നിർദേശം.

 

ജില്ലാ മെഡിക്കൽ ഓഫീസർമാർക്കാണ് ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ജീവിതശൈലി രോഗങ്ങൾക്ക് അടക്കമുള്ള മുരുന്നുകൾക്കാണ് കടുത്ത ക്ഷാമം നേരിടുന്നത്.

Share news