KOYILANDY DIARY.COM

The Perfect News Portal

ഫാർമസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത്: അഡ്വ. കെ. പ്രവീൺ കുമാർ എംഎൽഎ

.
കോഴിക്കോട്: ഔഷധ ശാസ്ത്രം മുഖ്യ വിഷയവുമായി പഠിച്ച ഫാർമസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണെന്ന് കെ. പ്രവീൺകുമാർ എംഎൽഎ പറഞ്ഞു. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) അഭിമുഖ്യത്തിൽ നടന്ന ലോക ഫാർമസിസ്റ്റ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടർക്കും രോഗിക്കും ഇടയിലെ കണ്ണികളാണ് ഫാർമസിസ്റ്റുകൾ ഔഷധ ഗവേഷണം, ഔഷധങ്ങളുടെ നിർമ്മാണം, വിതരണം കൗൺസിലിംങ്ങ് തുടങ്ങിയ എല്ലാ മേഖലകളിലും വിദഗ്ധരായ ഫാർമസിസ്റ്റുമാർ പൊതുജനാരോഗ്യരംഗത്ത് വലിയ സേവനമാണ് നൽകുന്നത്. കോഴിക്കോട് സളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സ്വാഗതസ്വാഗതസംഘം ചെയർപേഴ്സൺ അരുണദാസ്. സി.കെ അധ്യക്ഷയായി.
.
.
 പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി മുഖ്യാതിഥി ആയി, അസിസ്റ്റൻ്റ് ഡ്രഗ്‌സ് കൺട്രോളർ ചിത്ര ആർ ദേവി, പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ ഇ. സുനിൽകുമാർ,
കെ.പി. സണ്ണി, ഷാജി.എം.വർഗീസ്, അഞ്ജന ജോൺ, പി. പ്രവീൺ, ജയൻ കോറോത്ത്, പി. ഷറഫുന്നീസ, എം. ഷജിൻ, കെ.എം. സുനിൽകുമാർ, സി. സ്മിനു എന്നിവർ സംസാരിച്ചു.
.
.
ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിൽ ഫാർമസികളുടെ പങ്ക് എന്ന സെമിനാറിൽ റീജിനൽ ഡ്രഗ്സ് ഇൻസ്പെക്ടർ നൗഫൽ. സി.വി, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം.റജി, കെപിപിഎ സംസ്ഥാന സെക്രട്ടറി ടി സുഹൈബ് എന്നിവർ സംസാരിച്ചു. തുടർന്ന് ഫാർമസിസ്റ്റുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
Share news