KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കീഴരിയൂർ: കണ്ണോത്ത് യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ മാലത്ത് നാരായണൻ മാസ്റ്റർ (78) നിര്യാതനായി. കീഴരിയൂരിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. സി.പി.ഐ.എം കീഴരിയൂർ മുൻലോക്കൽ കമ്മറ്റി അംഗവും, ദീർഘകാലം തെക്കുംമുറി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.’മേലെ മലയും കീഴെ അരുവിയും’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
ഭാര്യ: ലീല ലാൽപുരി (കീഴരിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്, കീഴരിയൂർ വനിതാ ബാങ്ക് പ്രസിഡണ്ട്, സി.പി.ഐ.എം കീഴരിയൂർ ലോക്കൽ കമ്മറ്റി അംഗം). മക്കൾ: ലെനീഷ് ബേബി(മാനേജർ, സപ്ലൈകോ, മേപ്പയൂർ), നളീഷ് ബോബി (എൻ.എം.സലിം അസോസിയേറ്റ്സ് കോഴിക്കോട്), ലിനു (ലീല ഹോട്ടൽ മുംബൈ). മരുമക്കൾ: ഷിജില (ഫെയ്ത്ത് കിഡ്സ് ഗാർഡൻ കീഴരിയൂർ), ദിനപ്രഭ (ഗവ.മോഡൽഹൈസ്കൂൾ കോഴിക്കോട്), ജിഷ (അത്തോളി).
സഹോദരങ്ങൾ: പരേതനായ മാലത്ത് ശങ്കരൻ മാസ്റ്റർ,ശ്രീശോഭ.കെ ഗോവിന്ദൻ മാസ്റ്റർ, കബനി ബാലൻ നായർ, മാലത്ത് കാർത്ത്യായനി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *