KOYILANDY DIARY

The Perfect News Portal

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ അധ്യാപിക മരിച്ചു

കാഞ്ഞിരപ്പള്ളി: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ അധ്യാപിക മരിച്ചു. ആനക്കല്ല് സെന്റ് ആന്റണിസ് സ്കൂളിലെ അധ്യാപിക ലിന്‍സി ചെറിയാനാണ് (46 ) മരിച്ചത്. മഞ്ഞപ്പള്ളില്‍ ഐക്കര സാബുവിന്റെ ഭാര്യയാണ്. ഇന്നലെ വൈകിട്ട് 4.30ന് ആനക്കല്ല് മഞ്ഞപ്പള്ളിയില്‍ വച്ചാണ് അപകടം. സ്കൂളില്‍ നിന്നും ബസിറങ്ങി ലിന്‍സി വീട്ടിലേക്കു പോകുന്ന സമയത്തു പിറകില്‍ നിന്നും നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിന്‍സി അപകടസ്ഥലത്തു തന്നെ മരണമടഞ്ഞു. ഇടിച്ച ശേഷം കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു മറിഞ്ഞു. കാളകെട്ടി സ്വദേശിയായ, ചിറക്കടവ് സെന്റ് ഇഫ്രേംസ് യുപി സ്കൂളിലെ അധ്യാപകനായ സെന്റു ജോര്‍ജ് ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്. മരിച്ച ലിന്‍സിയുടെ മകന്‍ ലിബിന്‍ സെന്റ് ആന്റണിസ് സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *