KOYILANDY DIARY

The Perfect News Portal

നാവിനു പൂട്ടിടൽ അഭിഭാഷകർ പ്രതിഷേധിച്ചു

കൊയിലാണ്ടി: പാർലിമെന്റിൽ ചില പദങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും ആയത് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും പാർലിമെന്റിനകത്തും വളപ്പിനുള്ളിലും ഉള്ള പ്രതിഷേധങ്ങൾ നിരോധിച്ചു കൊണ്ടും കേന്ദ്രസർക്കാർ കൊണ്ടുവന്ന കരിനിയമങ്ങൾക്ക് എതിരെ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടത്തി. 

കൊയിലാണ്ടി കോടതി പരിസരത്ത്‌ നടന്ന പ്രതിഷേധം യൂണിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം അഡ്വ. എൽ ജി. ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി അഡ്വ. പി. ജതിൻ സ്വാഗതവും അഡ്വ. പ്രവീൺ ഓട്ടൂർ നന്ദി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *