KOYILANDY DIARY

The Perfect News Portal

നാട്ടുകാരുടെ കൂട്ടായ്മയിൽ റോഡ് നിർമ്മിച്ചു

കൊയിലാണ്ടി: മൂടാടി ഗോപാലപുരത്ത് നാട്ടുകാർ പുതിയ റോഡ് നിർമ്മിച്ചു. ആലിയങ്ങാട്ട് മീത്തൽ മുതൽ മാന്താരിതാഴെ വരെ 800 മീറ്ററോളം നീളത്തിലാണ് ജനകീയ കൂട്ടായ്മയിൽ കേരള ഗാന്ധി കെ. കേ ളപ്പന്റെ നാമധേയത്തിൽ റോഡ് നിർമ്മിച്ചത്.

ഗോഖലെ യു.പി.സ്കൂൾ മാനേജർ ഡോ.കേശവദാസ് നിർവ്വഹിച്ചു.പുത്തലത്ത് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ഗംഗാധരൻ, വി.വി.ബാലൻ, പി.പി.അബ്ദുള്ള, പി.കെ.ശിവദാസൻ, അലിയങ്ങാട്ട് ചന്ദ്രൻ, കൊളാറ വീട്ടിൽ സത്യൻ, ടി.പി. ബാബു, കൊന്നാറയിൽ ഗോപാലൻ എന്നിവർ സംസാരിച്ചു. റോഡ് ടാർചെയ്യാൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *