KOYILANDY DIARY

The Perfect News Portal

നവകേരള മിഷൻ – ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 15 ാം വാർഡിൽ ശുചീകരണം നടത്തി

കൊയിലാണ്ടി : നഗരസഭയിലെ 15 ാം വാർഡിൽ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണം നടത്തി. കമനനിലം കുനി റോഡിൽ ഇരുഭാഗങ്ങളിലെയും കാടുകൾ വെട്ടിമാറ്റി തോടുകൾ നന്നാക്കിയും ശുചീകരണം നടത്തി. നഗരസഭാ കൗൺസിലർ കെ. ടി. ബേബി, വാർഡ് വികസന സമിതി കൺവീനർ എം. നാരായണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കുടുംബശ്രീ, അയൽക്കൂട്ടം, അയൽസഭ റസിഡന്റ്‌സ് അസോസിയേഷൻ എന്നിവയുടെ സഹായത്തോട്കൂടിയാണ് ശുചീകരണം നടത്തിയത്. പതിനൊന്നിന് ഞായറാഴ്ച പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി വാർഡിലെ ഏറ്റവും വലിയ ജല സ്രോതസ്സായ പുതുക്കുളം നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കൗൺസിലർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *