KOYILANDY DIARY

The Perfect News Portal

വെളിയണ്ണൂർ ചല്ലിയിൽ കൃഷിയിറക്കി

കൊയിലാണ്ടി: കേരളസർക്കാർ ഹരിതമിഷൻ പദ്ധതി ജില്ലാതല ഉദ്ഘാടനം എക്‌സൈസ് വകുപ്പ മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. വെളിയണ്ണൂർ ചല്ലിയിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി, അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന 1300ൽ അധികം ഏക്കറിൽ വരുന്നതരിശ് ഭൂമിയിൽ ഉത്സവച്ഛായ കലർന്ന അന്തരീക്ഷത്തിലാണ് കൃഷിയിറക്കിയത്.

പരിപാടിയിൽ പങ്കെടുക്കാൻ നാട്ടുകാർക്ക് പുറമെ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളാണ് എത്തിച്ചേർന്നത്. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. എം ഗോപാലൻ, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സി. രാധ, നഗരസഭ വൈസ് ചെയർ പേഴ്‌സൺ വി.കെ. പത്മിനി, കൃഷി ഓഫീസർമാരായ, അനിത പോൾ, കൊയിലാണ്ടി അരിക്കുളം കൃഷി ഓഫീസർമാരായ ശ്രീവിദ്യ, അനിത പാലേരി, ജെ.ഡി.എ. അനിതപോൾ, വിവിധ പഞ്ചായത്ത്, നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാർ, ജില്ലയിലെ വകുപ്പ് ഉദ്യോഗസ്ഥൻമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *