KOYILANDY DIARY

The Perfect News Portal

വെളിയന്നൂർകാവ് ആറാട്ട് മഹോത്സവം തുടങ്ങി

കൊയിലാണ്ടി > നടേരി കാവുംവട്ടം വെളിയന്നൂർകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആറാട്ടു മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കാട്ടുമാടം അനിലൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് പാർത്ഥസാരഥി മണ്ഡലി തിരുവങ്ങൂർ നേതൃത്വത്തിൽ ഗാനാമൃതം അവതരിപ്പിച്ചു. ഉത്സവഘോഷത്തിന്റെ ഭാഗമായി ദിവസവും കാഴ്ചശീവേലി ഉണ്ടാവും.ഡിസംബർ 9 ന് ഉള്ള്യേരി ശങ്കരമാരാരുടെ നേതൃത്വത്തിൽ തായമ്പകയും അരങ്ങ് കൊയിലാണ്ടിയുടെ വാമൊഴിത്താളം എന്നിവയും ഡിസംബർ 10ന് നൃത്തനിശ, ഡിസംബർ 11 ന് താലപ്പൊലി, പാട്ടിന്റെ പാലാഴി എന്നിവയും, ഡിസംബർ 12 ന് അന്നദാനം, കാർത്തിക ദീപം തെളിയിക്കൽ, പാലക്കാട് പ്രേംരാജിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ ഹാർമണി, പള്ളിവേട്ട എന്നിവയും നടക്കും. ഡിസംബർ 13 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *