KOYILANDY DIARY

The Perfect News Portal

ദുരന്ത നിവാരണ പരിശീലനം നൽകി

കൊയിലാണ്ടി; ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി താലൂക്കിലെ വളണ്ടിയർമാർക്ക് കൊയിലാണ്ടി ഫയർഫോഴ്‌സിന്റെ സഹകരണത്തോടെ ദുരന്ത നിവാരണ പരിശീലനം നൽകി. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ പി. പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ഫയര്‍‌സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ വളണ്ടിയർമാർക്ക് ക്ലാസ്സെടുത്തു. റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി കെ. വി. ഗംഗാധരൻ റെഡ്‌ക്രോസ് സന്ദേശം നൽകി. എം.ജി. ബൽരാജ്, ശശി ആനവാതിൽ, ആർ. സി. ബിജിത്ത് എന്നിവർ സംസാരിച്ചു. താലൂക്ക് ചെയർമാൻ കെ. രാജൻ സ്വാഗതവും, ദീപു മുടക്കല്ലൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *