KOYILANDY DIARY

The Perfect News Portal

ചാലക്കുടി-അതിരപ്പള്ളി മേഖലയില്‍ കാട്ടുതീ

ചാലക്കുടി: തേനിയിലെ കാട്ടുതീയ്ക്കു പിന്നാലെ ചാലക്കുടി-അതിരപ്പള്ളി മേഖലയില്‍ വ്യാപക കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് പടര്‍ന്ന തീ പിന്നീട് പിള്ളപ്പാറയിലേക്കും വ്യാപിച്ചു.

ശക്തമായി കാറ്റടിക്കുന്നതിനാലാണ് തീ ആളിപ്പടരുകയെന്നാണ റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സും വനം വകുപ്പും ഉള്‍പ്പെടെയുള്ള അറുപതംഗ സംഘം തീയണയ്ക്കാന്‍ കാട്ടിലെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കേരള തമിഴ്നാട് അതിര്‍ത്തിയായ ബോഡിക്ക് സമീപം കൊരങ്ങണി വനമേഖലയില്‍ ഞായറാഴ്ച ഉണ്ടായ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി. 15 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതില്‍ ഏഴുപേര്‍ക്ക് 80 ശതമാനം പൊള്ളലേറ്റു. സംഘത്തിലുണ്ടായ 39 പേരില്‍ മൂന്നുപേരെക്കുറിച്ച്‌ വിവരമൊന്നുമില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *