KOYILANDY DIARY

The Perfect News Portal

ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റിവെച്ചു. അതേസമയം വിചാരണ വൈകിപ്പിക്കണമെന്ന ദിലീപിന്‍റെ ആവശ്യത്തോട് ഹൈക്കോടതി അനുകൂലമായല്ല പ്രതികരിച്ചത്. വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. വിചാരണ വൈകിപ്പിക്കുന്നതിന് താല്‍പര്യമില്ലെന്നായിരുന്നു കോടതി വാക്കാല്‍ പരാമര്‍ശിച്ചത്.

പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടിലെന്ന് കാട്ടിയാണ് ദിലീപ് ഹര്‍ജിയുമായി കോടതി കയറിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു.

പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ കിട്ടിയ ശേഷം മാത്രമെ വിചാരണ തുടങ്ങാവൂ എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. തനിക്കെതിരായ മു‍ഴുവന്‍ തെളിവുകളുടെയും പകര്‍പ്പ് ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ അവകാശമുണ്ടെന്നാണ് ദിലീപിന്‍റെ വാദം. എന്നാല്‍ ഇരയെ അപമാനിക്കലാണ് ദിലീപിന്‍റെ ലക്ഷ്യമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *